CinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ബർമുഡ’ യുടെ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ബർമുഡ’ യുടെ ട്രെയ്‌ലർ പുറത്ത്. ടികെ രാജീവ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഹൈപ്പർ ആക്റ്റീവ് ബ്രെയിൻ ഉള്ള ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ അവതരിപ്പിക്കുന്നത്. ‘കാണാതായതിന്‍റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം നവംബര്‍ 11ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

സന്തോഷ് ശിവന്‍റെ ‘ജാക്ക് ആന്‍ഡ് ജില്‍’, ‘മോഹ’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച കശ്‍മീരി നടി ഷെയ്‌ലി കൃഷന്‍ ആണ് ചിത്രത്തിൽ ഷെയിന്‍ ​നി​ഗത്തിന്‍റെ നായികയായി അഭിനയിക്കുന്നത്. മോഹൻലാൽ ഗായകനായി എത്തുന്നുവെന്ന പ്രത്യേകതയും ‘ബർമുഡ’ക്കുണ്ട്. നവാഗതനായ കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: പ്രഖ്യാപനവുമായി അബുദാബി

24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സികെ, ബിജു സിജെ, ബാദുഷ എന്‍എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button