KeralaLatest NewsNews

ഗ്രീഷ്മ ഷാരോണിന് നൽകിയത് വീട്ടിലുണ്ടാക്കിയ കഷായം: കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

തിരുവനന്തപുരം: ഷാരോണിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ഗ്രീഷ്മ ഷാരോണിന് നൽകിയത് കടയിൽ നിന്ന് വാങ്ങിയ കഷായമല്ലെന്നും വീട്ടിലുണ്ടാക്കിയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി തിളപ്പിച്ച ശേഷം വീട്ടിലുണ്ടായിരുന്ന കീടനാശിനി ഉപയോഗിച്ചുവെന്ന് ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചു.

Read Also: ഷാരോണിന്റെ കൊലപാതകം: അമ്മാവൻ കരുതിവെച്ച കീടനാശിനിയാണ് ഉപയോഗിച്ചതെന്ന് ഗ്രീഷ്മ

ഡൈ ആസിഡ് ബ്ലൂ എന്ന രാസവസ്തു അടങ്ങിയതാണ് കീടനാശിനി. ആന്തരികാവയവങ്ങൾക്ക് കേടുണ്ടാക്കാൻ സാധിക്കുന്ന രാസവസ്തുവാണിതെന്നും പോലീസ് വ്യക്തമാക്കി. കഷായത്തിന് ശേഷം ഷാരോണിന് ഗ്രീഷ്മ ജ്യൂസും നൽകിയിരുന്നു. മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം ജാതകദോഷം കാരണം പറഞ്ഞ് ഷാരോണിനെ ഉപേക്ഷിക്കാൻ ഗ്രീഷ്മ നോക്കിയിരുന്നു. എന്നാൽ ഷാരോൺ ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കൊലപാതകം നടത്താൻ ഗ്രീഷ്മ തീരുമാനിച്ചത്.

അതേസമയം, ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതായി എഡിജിപി അറിയിച്ചു. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പോലീസിനോട് സമ്മതിച്ചു.

Read Also: ‘മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചു, പിന്‍മാറണമെന്ന് നിരന്തരം പറഞ്ഞിരുന്നു’: ഗ്രീഷ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button