KeralaLatest NewsNews

ഷാരോണിന്റെ കൊലപാതകം: അമ്മാവൻ കരുതിവെച്ച കീടനാശിനിയാണ് ഉപയോഗിച്ചതെന്ന് ഗ്രീഷ്മ

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മാവൻ കരുതിവെച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിനുള്ള കഷായത്തിൽ കലർത്തിയത്. ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ വിഷം കലർത്തുകയായിരുന്നെന്ന് ഗ്രീഷ്മ പോലീസിനോട് കുറ്റസമ്മതം നടത്തി. ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം ഷാരോണിനോട് പറഞ്ഞുവെന്നും എന്നാൽ നീ പുറത്തു പറയേണ്ടെന്ന് ഷാരോൺ പറഞ്ഞെന്നും പെൺകുട്ടി മൊഴി നൽകി.

Read Also: ‘വിഷം നൽകിയതായി ഷാരോണിനോട് പറഞ്ഞിരുന്നു, ആരോടും പറയേണ്ടെന്ന് പറഞ്ഞത് ഷാരോൺ’: ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പോലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പോലീസ് പറയുന്നു. അതേസമയം, ഷാരോണും പെൺകുട്ടിയും തമ്മിലുള്ള ചാറ്റുകൾ പുറത്തു വന്നിട്ടുണ്ട്. താൻ കുടിച്ചിരുന്ന കഷായത്തിന്റെ ബാക്കിയാണ് ഷാരോൺ കുടിച്ചതെന്നും കഷായം കഴിച്ച് തീരേണ്ട അവസാന ദിവസമായിരുന്നെന്നും പറയുന്നത് പെൺകുട്ടി അയച്ച ശബ്ദസന്ദേശത്തിൽ കേൾക്കാം. താൻ മറ്റൊന്നും നൽകിയിട്ടില്ലെന്നും അവനെ താൻ എന്തിനാണ് അപായപ്പെടുത്തുന്നതെന്നും പെൺകുട്ടി ചാറ്റിൽ ചോദിക്കുന്നുണ്ട്. ഇതേ കഷായം താനും തന്റെ ചേച്ചിയും കുടിച്ചിട്ടുള്ളതായും അതിനാൽ കഷായത്തിൽ പ്രശ്നമില്ലെന്നും പെൺകുട്ടിയുടെ സന്ദേശത്തിലുണ്ട്.

അതേസമയം, ഗ്രീഷ്മയുടെ മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണം.

Read Also: ഹോട്ടല്‍ മുറിയില്‍ അജ്ഞാത യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രാഷ്ട്രീയ നേതാവ് കുഴഞ്ഞുവീണ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button