MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രമാകുന്ന ‘മാംഗോ മുറി’: നവംബർ ഒന്നിന് ആരംഭിക്കും

കൊച്ചി: ജാഫർ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗോ മുറി. സിനിമയുടെ ചിത്രീകരണം നവംബർ ഒന്നിന് തിരുവനന്തപുരത്ത് തുടങ്ങും.

സതീഷ് മനോഹർ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംവിധായകൻ്റെ കഥക്ക്, തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും സംവിധായകൻ വിഷ്ണു രവി ശക്തിയും ചേർന്നാണ്.

കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ ഭി​ത്തി ത​ക​ർ​ന്ന് വീ​ണു : തൊ​ഴി​ലാ​ളി പരിക്കേറ്റ് ആശുപത്രിയിൽ

സംഗീതം: ഫോർ മ്യൂസിക്സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന: സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്സര, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ കല്ലാർ, ചമയം: ഉദയൻ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത്‌ കുമാരപുരം, ശബ്ദ സംവിധാനം: ചാൾസ്, പരസ്യകല: ശ്രീജിത്ത്‌ വിദ്യാധർ, പിആർഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button