പാലക്കാട്: കെട്ടിടം പൊളിച്ചുനീക്കിക്കൊണ്ടിരിക്കെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഭിത്തിയിടിഞ്ഞ് വീണ് തൊഴിലാളിക്ക് പരിക്ക്. അടിയിൽ കുടുങ്ങിയതിനെ തുടർന്ന് പൊള്ളാച്ചി സ്വദേശി മുരുകനാണ് പരിക്കേറ്റത്.
പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം അബൂബക്കർ റോഡിലാണ് സംഭവം നടന്നത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടം പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്.
Read Also : യൗവനം നിലനിർത്താം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്രദ്ധിച്ചാൽ
തുടർന്ന്, അഗ്നിരക്ഷാസേനയെത്തിയാണ് മുരുകനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ജില്ല ഫയർ ഓഫീസർ അനൂപ്, സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അതേസമയം, മുരുകന്റെ പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Post Your Comments