Latest NewsNewsIndia

മുബീനും സംഘവും മൂന്ന് ക്ഷേത്രങ്ങൾ സന്ദർശിച്ചു, സ്ഫോടനം നടത്താൻ പദ്ധതിയിട്ടു: ഞെട്ടിക്കുന്ന റിപ്പോർട്ട്

കോയമ്പത്തൂർ: ഒക്ടോബർ 22ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വർഗീയ സംഘർഷം രൂക്ഷമായ കോട്ടൈമേട് മേഖലയിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വാഹനത്തിലുണ്ടായിരുന്ന എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് 25കാരനായ ജമേഷ മുബീൻ മരിച്ചിരുന്നു. ഇത് ചാവേർ സ്ഫോടനമാണെന്ന് അന്വേഷണ സംഘം ഇന്നലെ സ്ഥിരീകരിച്ചു. ഇപ്പോഴിതാ, മുബീനും സംഘവും മറ്റിടങ്ങളിൽ കൂടി സ്ഫോടനം നടത്താൻ തീരുമാനിച്ചിരുന്നതായി റിപ്പോർട്ട്. ഇതിനായി മൂന്ന് ക്ഷേത്രങ്ങളാണ് ഇവർ കണ്ടുവെച്ചത്.

കോയമ്പത്തൂർ ഉക്കടം ഭാഗത്ത് കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് എതിർവശത്തുള്ള മാരുതി കാറിൽ പുലർച്ചെ നാല് മണിയോടെ ഉണ്ടായ അഫോടനത്തിലാണ് മുബീൻ മരിച്ചത്. സംഗമേശ്വർ ക്ഷേത്രം അടക്കമുള്ള മൂന്ന് ക്ഷേത്രങ്ങളാണ് മുബീനും സംഘവും തകർക്കാൻ പദ്ധതിയിട്ടത്. സംഗമേശ്വർ ക്ഷേത്രത്തിൽ ആക്രമണം നടത്താമെന്നത് മുബീന്റെ പദ്ധതിയായിരുന്നു. ഇവർക്ക് നിർദ്ദേശം നൽകിയത് ആരെന്ന് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.

കോയമ്പത്തൂർ സ്‌ഫോടനത്തിന് കാരണക്കാരനായ ജമേഷ മുബീൻ നഗരത്തിലെ ടൗൺ ഹാൾ ഡിസ്ട്രിക്ടിൽ തന്റെ പിതാവിന്റെ സ്ക്രാപ്പ് സ്റ്റോറിലാണ് ജോലി ചെയ്തിരുന്നത്. ഐ.എസിന്റെ സാഹിത്യം വായിച്ചതിന് ശേഷമാണ് മുബീൻ തീവ്രവാദ പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, തീവ്രവാദ തന്ത്രങ്ങളിൽ പരിശീലനമൊന്നും മുബീന് ലഭിച്ചിട്ടില്ല. ബോംബ് നിർമ്മാണത്തെക്കുറിച്ച് ഇന്റർനെറ്റിൽ നിന്നും ആണ് ഇയാൾ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നത്. കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപം നടന്ന കാർ ഫോടനത്തിൽ ക്ഷേത്രം അടക്കം നശിക്കുമെന്നായിരുന്നു ഇയാൾ കരുതിയിരുന്നത്. 50 മുതൽ 100 ​​മീറ്റർ വരെ ചുറ്റളവിലുള്ള പ്രദേശം ഇല്ലാതാകുമെന്ന മുബീന്റെ നിഗമനമാണ് പാളിയത്.

മുബീനെ കൂടാതെ ഉക്കടം സ്വദേശി മുഹമ്മദ് അസറുദ്ധീൻ (27), കെ അഫ്‌സർ ഖാൻ എന്നിവരും ക്ഷേത്രങ്ങളിൽ ബോംബ് വെച്ച് സ്ഫോടനം ഉണ്ടാക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി ബിഗ് ബസാറിലെ കോനിയമ്മൻ ക്ഷേത്രത്തിലും പുളിയകുളം മുണ്ടി വിനായഗർ ക്ഷേത്രത്തിലും ഇവർ പൂജ നടത്താനെന്ന വ്യാജേനെ സന്ദർശിച്ചിരുന്നു. ശേഷം, മൂവരും ലോറിപ്പേട്ടിലെ പഴയ മാർക്കറ്റ് ഏരിയ സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button