കൊടുമൺ: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തട്ട കൃഷിഫാമിലെ ജോലിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തട്ട പാറക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട താഴെ വെട്ടിപ്രം ചിറപ്പറമ്പിൽ പുത്തൻവീട്ടിൽ പ്രസാദാണ് (60) അറസ്റ്റിലായത്. സ്ഥലം പാട്ടത്തിനെടുത്ത അങ്ങാടിക്കൽ സ്വദേശികളായ വിനിൽ, ബിജീഷ് എന്നിവർ ഒളിവില്‍ പോയി.
ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പാട്ടത്തിനെടുത്ത കൃഷിസ്ഥലത്തെ ജോലിക്കാരനായ പ്രസാദ് രാവിലെ പറമ്പിൽ ഒരാൾ കിടക്കുന്നതു കണ്ടിരുന്നു. അനക്കമില്ലാതെ കണ്ടതിനെ തുടർന്നു ഭയന്ന് ഇയാൾ യുവാവിനെ തോട്ടിലേക്ക് എടുത്തിടുകയായിരുന്നു. അനധികൃതമായി സ്ഥാപിച്ച വൈദ്യുതവേലിയിൽ നിന്നു ഷോക്കേറ്റ് തെറിച്ചു വീണ ആദർശിന്റെ തല കൃഷി സ്ഥലത്തെ ചാലിൽ അകപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് മൂക്കിലും വായിലും വെള്ളം കയറിയതാണ് ചെയ്തതാണു മരണകാരണമെന്ന് പോലീസ് വ്യക്തമാക്കി.
ആദർശിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വൈദ്യുതാഘാതമേറ്റും വെള്ളം കുടിച്ചുമാണ് മരണം സംഭവിച്ചതെന്നാണുള്ളത്.
സംഭവത്തിൽ ദൃക്സാക്ഷി മൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. കൃഷി ചെയ്ത പറമ്പിനു ചുറ്റും അനുമതിയില്ലാതെയാണു വൈദ്യുതി കമ്പിവേലി സ്ഥാപിച്ചിട്ടുള്ളത്.
Post Your Comments