പത്തനംതിട്ട: കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ പ്രവർത്തനം നിലച്ചു. കഴിഞ്ഞ ഏഴ് മാസമായി പൊതുമേഖലാ സ്ഥാപനമായ കമ്പനിയിൽ ഉത്പാദനം നടക്കുന്നില്ല. പ്രവർത്തന മൂലധനം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മനേജ്മെന്റ് നൽകുന്ന വിശദീകരണം. അതേസമയം, ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതോടെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികൾ.
കോടി കണക്കിന് രൂപയുടെ വിറ്റു വരവുണ്ടായിരുന്ന സ്ഥാപനമാണിത്. കേബിൾ നിർമ്മാണത്തിൽ സ്വകാര്യ കമ്പനികളേക്കാൾ മതിപ്പുള്ള സ്ഥാപനത്തിന് എറണാകുളം ജില്ലയിലെ ഇരുമ്പനത്തും, പത്തനംതിട്ടയിലെ തിരുവല്ലയിലും, കണ്ണൂരിലെ പിണറായിലുമായി മൂന്ന് യൂണിറ്റുകളാണുള്ളത്. എന്നാൽ, നിലവിൽ പിണറായിയിലെ യൂണിറ്റ് ഒഴിച്ച് ബാക്കി രണ്ടിടത്തും കമ്പനിയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ഫ്യൂഷൻ മൈക്രോ ഫിനാൻസ്
അഞ്ഞൂറുലധികം തൊഴിലാളികളുള്ള കമ്പനിയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ പലതവണ മാനേജ്മെന്റിനെ സമീപിച്ചെങ്കിലും ഇതുവരെ ചർച്ച പോലും നടന്നിട്ടില്ല. മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ സർക്കാർ അവഗണിക്കുന്നതിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. വിഷയത്തിൽ വ്യവസായ വകുപ്പിന്റെയും മന്ത്രിയുടെയും ശക്തമായ ഇടപെടൽ വേണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
Post Your Comments