കോട്ടയം: ഏറ്റുമാനൂരില്‍ ആംബുലന്‍സ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ ഭാഗത്ത് കോട്ടമുറിക്കല്‍ ജിത്തു ബാബു (26), ഏറ്റുമാനൂര്‍ വെട്ടിമുകള്‍ ഭാഗത്ത് പൂത്തോട്ടത്തില്‍ സഖില്‍ അലക്സ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Also : പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മൂന്ന് രൂപ നൽകി ഭീഷണിയും, 68കാരന് പത്തുവർഷം കഠിന തടവ്
കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ കിസ്മത്ത് പടിയിലുള്ള പെട്രോള്‍ പമ്പില്‍ ആണ് സംഭവം. പമ്പിൽ പെട്രോള്‍ അടിക്കാന്‍ വന്ന ആംബുലന്‍സ് ഡ്രൈവറുമായി ഇവര്‍ വാക്കുതര്‍ക്കമുണ്ടാക്കുകയും ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു.
പ്രതികളില്‍ ഒരാളായ ജിത്തു ബാബുവിനെതിരെ ഏറ്റുമാനൂര്‍, കിടങ്ങൂര്‍ പൊലീസ്സ്റ്റേഷനുകളില്‍ അടിപിടി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്എച്ച്ഒ രാജേഷ് കുമാര്‍, എസ്ഐ പ്രശോഭ്, സിപിഒമാരായ പി.സി. സജി, ബിജു, അനീഷ് സിറിയക്, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments