CinemaMollywoodLatest NewsKeralaNewsEntertainment

’14 വർഷം ഞങ്ങൾ ഒന്നിച്ച് ജീവിച്ചു, വിവാഹം എപ്പോൾ വേണമെങ്കിലും കഴിക്കാമല്ലോ എന്ന് കരുതി, പക്ഷെ…’: അഭയ ഹിരണ്മയി

കൊച്ചി: ഗോപി സുന്ദറിന്റെ ജീവിത പങ്കാളി എന്ന നിലയിലാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സംഗീത ലോകത്തേക്ക് എത്തുകയും സിനിമകളില്‍ പിന്നണി ഗായികയായി പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തു. അടുത്തിടെയാണ് ഗോപി സുന്ദറും അഭയയും പിരിഞ്ഞത്. ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം ചർച്ചയായപ്പോഴാണ് ഗോപി അഭയയുമായി പിരിഞ്ഞുവെന്ന കാര്യം പോലും ആരാധകർ അറിയുന്നത്. ഇപ്പോഴിതാ, ഗോപി സുന്ദറുമായുള്ള പ്രണയത്തെ കുറിച്ചും പിരിയലിനെ കുറിച്ചും അഭയ മനസ് തുറക്കുന്നു. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അഭയ മനസ് തുറന്നത്.

‘എഞ്ചിനിയറിംഗ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗോപി സുന്ദറിനെ പരിചയപ്പെടുന്നത്. ഏതെങ്കിലും ഒരു ഡിഗ്രി എന്ന നിലയില്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് ചേര്‍ന്നത്. എഷ്യാനെറ്റ് ന്യൂസില്‍ അവതാരകയായിരുന്നു. അന്ന് ഗോപി സുന്ദറിനെ അഭിമുഖം നടത്തിയിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അതിന് ശേഷം ഞങ്ങള്‍ പ്രണയത്തിലാവുകയായിരുന്നു. പ്രണയിച്ച് ആറാം വര്‍ഷത്തിലേക്ക് എത്തിയപ്പോഴാണ് പാടാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. 14 വര്‍ഷത്തോളം ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അത്രയും കാലം ജീവിച്ചിട്ടും വിവാഹം കഴിച്ചില്ല.

ലിവിംഗ് റിലേഷന്‍ഷിപ്പില്‍ പോകട്ടയെന്ന് കരുതി. എപ്പോഴെങ്കിലും വിവാഹം എന്ന ആഗ്രഹം വന്നാല്‍ ചെയ്യാമല്ലോ എന്ന് വിചാരിച്ചു. നമ്മളൊക്കെ വളര്‍ന്നുകൊണ്ടിരിക്കുകയല്ലേ. അദ്ദേഹം ആണെങ്കിലും ഞാന്‍ ആണെങ്കിലും പുറത്തേക്കൊക്കെ പോവുന്നതല്ലേ. അങ്ങനെ വന്ന സമയത്ത് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാവില്ല. അതൊക്കെയാകും ഈ തീരുമാനത്തിന് പിന്നിലെ കാരണം. അവിടെയായിരുന്നാലും ഇവിടെയായിരുന്നാലും ഞാന്‍ ഹാപ്പിയാണ്’, അഭയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button