MalappuramNattuvarthaLatest NewsKeralaNews

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മൂന്ന് രൂപ നൽകി ഭീഷണിയും, 68കാരന് പത്തുവർഷം കഠിന തടവ്

ഐക്കരപ്പടി ചെറുകാവ് വള്ളിയിൽ കോയ മൊയ്തീനെ (68) ആണ് ജഡ്ജി പി ടി പ്രകാശൻ ശിക്ഷിച്ചത്

മലപ്പുറം: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ പത്തുവർഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച് മഞ്ചേരി പോക്സോ അതിവേഗ കോടതി. ഐക്കരപ്പടി ചെറുകാവ് വള്ളിയിൽ കോയ മൊയ്തീനെ (68) ആണ് ജഡ്ജി പി ടി പ്രകാശൻ ശിക്ഷിച്ചത്.

2016 ജനുവരി 23-ന് വൈകിട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലേക്കുള്ള പാൽ എടുക്കാനായി അയൽവാസിയായ കോയ മൊയ്തീന്റെ വീട്ടിലേക്ക് പത്തുവയസ്സുകാരി എത്തിയപ്പോഴാണ് പീഡനം. പ്രതിയുടെ സ്വകാര്യഭാഗങ്ങൾ കാണിച്ച ശേഷം കുട്ടിയെ കിടപ്പുമുറിയിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, കുട്ടിക്ക് ഒറ്റ രൂപയുടെ മൂന്ന് നാണയങ്ങൾ നൽകുകയും പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Read Also : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട : പിടിച്ചെടുത്തത് 1.15 കോടിയുടെ സ്വർണം

നാണയങ്ങളുമായി കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് മാതാവ് വിവരങ്ങൾ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. പോക്സോ വകുപ്പിലെ 5(എം) പ്രകാരം പത്തുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടു വർഷത്തെ അധിക തടവും ആണ് വിധിച്ചത്. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാനിയമം 506(1) വകുപ്പ് പ്രകാരം രണ്ടു വർഷം കഠിന തടവ്, കുട്ടിയെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചതിന് മൂന്നു വർഷം കഠിന തടവും, 25000 രൂപ പിഴയും, പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. പ്രതി പിഴയൊടുക്കുന്ന പക്ഷം ഇതിൽ നിന്നും രണ്ടു ലക്ഷം രൂപ പീഡനത്തിനിരയായ ബാലികക്ക് നൽകാനും കോടതി വിധിച്ചു.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സോമസുന്ദരൻ 14 സാക്ഷികളെയാണ് കോടതി മുമ്പാകെ വിസ്തരിച്ചത്. 14 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button