KottayamNattuvarthaLatest NewsKeralaNews

പോ​ക്‌​സോ കേ​സി​ലെ പ്ര​തി​യെ സ​ഹാ​യി​ച്ച യു​വാ​വ് അറസ്റ്റിൽ

ഇ​ടു​ക്കി പീ​രു​മേ​ട് ഗ്ല​ന്‍​മേ​രി ഭാ​ഗ​ത്ത് ആ​ഞ്ഞി​ലി​വി​ള​യി​ല്‍ രാ​ഹു​ല്‍ രാ​ജി(25)നെ​യാ​ണ് പൊലീസ് പിടികൂടിയത്

കോ​ട്ട​യം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സ​ഹാ​യി​ച്ച യു​വാ​വ് പൊലീസ് പിടിയിൽ. ഇ​ടു​ക്കി പീ​രു​മേ​ട് ഗ്ല​ന്‍​മേ​രി ഭാ​ഗ​ത്ത് ആ​ഞ്ഞി​ലി​വി​ള​യി​ല്‍ രാ​ഹു​ല്‍ രാ​ജി(25)നെ​യാ​ണ് പൊലീസ് പിടികൂടിയത്. പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മ​ക​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രിക്കവെ ടി​പ്പ​ർ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പോ​ക്‌​സോ കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വ് ന​ല്‍​കി​യ പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ക​യും ഭീഷ​ണി​പ്പെ​ടു​ത്തു​ക​യും ചെയ്ത കേ​സി​ലാ​ണ് ഇയാളെ അ​റ​സ്റ്റ്‌ ചെയ്തത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

Read Also : 8 വയസ്സുമുതലുള്ള പെൺകുട്ടികളെ ലേലത്തിന് വിൽക്കുന്നു, എതിർത്താൽ അമ്മയെ ബലാത്സംഗം ചെയ്യും: രാജസ്ഥാനോട് റിപ്പോർട്ട് തേടി

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button