മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസ കൊണ്ട് മൂടി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. മോദിയെ ‘യഥാര്‍ത്ഥ ദേശസ്നേഹി’ എന്നാണ് റഷ്യന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്.
നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശ നയങ്ങളെയും ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന കാഴ്ചപ്പാടിനെയും പുടിന് പ്രശംസിച്ചു. മോസ്കോയില്‍ നടന്ന വാര്‍ഷിക വാല്‍ഡായി ചര്‍ച്ചയില്‍ സംസാരിക്കവെയാണ് റഷ്യയും ഇന്ത്യയും തമ്മിലുള്ള ദൃഢമായ ബന്ധത്തെപ്പറ്റിയും നരേന്ദ്ര മോദിയെ കുറിച്ചും പുടിന് നയം വ്യക്തമാക്കിയത്.
‘രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സ്വതന്ത്ര്യ വിദേശ നയം പിന്തുടര്ന്ന് കൊണ്ടു പോകുന്ന ലോകത്തിലെ ചില നേതാക്കളില്‍ ഒരാളാണ് നരേന്ദ്ര മോദി. ഈ നയം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ യാതൊരുവിധ തടസ്സവും അദ്ദേഹം വരുത്തുന്നില്ല. തന്റെ ലക്ഷ്യത്തിലേയ്ക്ക് അദ്ദേഹം നടന്നുകൊണ്ടേ ഇരിക്കുന്നു. ലക്ഷ്യം കൈവരിക്കാന്‍ ഏതു പ്രതിസന്ധികളെയും മറികടക്കാന്‍ കഴിയുന്ന ധീരനാണ് നരേന്ദ്ര മോദി. അദ്ദേഹം തികഞ്ഞ ഒരു രാജ്യ സ്നേഹിയാണ്’, പുടിന് പറഞ്ഞു.
‘പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ് ഇന്ത്യ-റഷ്യ ബന്ധം. ഇന്ത്യയുമായി ഇന്നു വരേയ്ക്കും യാതൊരുവിധ പ്രശ്നവും തങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. എല്ലായ്പ്പോഴും പരസ്പരം പിന്തുണച്ചു കൊണ്ടാണ് ഇരു രാജ്യങ്ങളും മുന്നോട്ട് പോകുന്നത്. ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കും’, പുടിന് വ്യക്തമാക്കി.
Post Your Comments