ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘അങ്ങനെയൊരു മിസിംഗ് ഇല്ലെന്നോ ആ വികാരം ഇല്ലെന്നോ പറഞ്ഞ് നമുക്ക് മുന്നോട്ട് പോകാന്‍ പറ്റില്ല’: അഭയ ഹിരണ്‍മയി

കൊച്ചി: ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായിരുന്നു. ഗായികയായ അഭയ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗോപി സുന്ദര്‍ അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതാണ് ചര്‍ച്ചകൾക്കും വിവാദങ്ങൾക്കുമെല്ലാം വഴി തുറന്നത്.

എന്നാൽ, ഈ വിഷയങ്ങൾ ഒന്നും തന്നെ ബാധിക്കില്ലെന്ന രീതിയിലാണ് ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിപ്പിച്ച അഭയ മുന്നോട്ട് പോയിരുന്നത്. ഇപ്പോള്‍ ജീവിതത്തില്‍ തനിയ്ക്ക് ഒരാളെ മിസ് ചെയ്യുന്നുണ്ടെന്ന് അഭയ ഹിരണ്‍മയി തുറന്നു പറഞ്ഞതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഗോപി സുന്ദറുമായി പിരിഞ്ഞതിന് ശേഷം ആദ്യമായാണ് അഭയ ഹിരണ്‍മയി ഇത്തരത്തിൽ ഒരു തുറന്നു പറച്ചിൽ നടത്തുന്നത്.

അഭയ ഹിരണ്‍മയിയുടെ വാക്കുകൾ ഇങ്ങനെ;

മുന്നേറ്റം കാഴ്ചവച്ച് സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു

‘ജീവിതത്തില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു മിസിംഗ് ഇല്ലെന്നോ ആ വികാരം ഇല്ലെന്നോ പറഞ്ഞ് നമുക്ക് മുന്നോട്ട് പോകാന്‍ പറ്റില്ല. മുമ്പ് ജീവിതത്തില്‍ സ്വന്തം കാര്യങ്ങള്‍ക്ക് അത്രയധികം പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. ഇപ്പോഴാണ് അതിനെ കുറിച്ച് മനസിലാക്കിയത്.

പാട്ടാണ് ഇനി ജീവിതം. കരിയറിനാണ് പ്രഥമ പരിഗണന. നേരത്തെയുണ്ടായിരുന്ന തരത്തിലുള്ള കമ്മിറ്റ്‌മെന്റുകളൊന്നും ഇപ്പോഴില്ല. അന്നും ഇന്നും ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും കൂടെയുള്ളത് സുഹൃത്തുക്കളാണ്. തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ തന്നെയാണ് ഇപ്പോഴും ഒപ്പമുള്ളത്. വീട്ടുകാരും എല്ലാ പിന്തുണയുമായി കൂടെയുണ്ട്’

shortlink

Related Articles

Post Your Comments

Related Articles


Back to top button