കൊച്ചി: നടി റിമാ കല്ലിങ്കലിനും സംവിധായകന്‍ ആഷിക് അബുവിനും എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി ഗായിക സുചിത്ര. ഇവരുടെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടക്കാറുണ്ടെന്നും പെണ്‍കുട്ടികള്‍ ലൈംഗികമായി അവിടെ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും സുചിത്ര വെളിപ്പെടുത്തി. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഗായികയുടെ തുറന്നുപറച്ചില്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു സുചിത്ര.
‘റിമാ കല്ലിങ്കലിന്റെ കരിയര്‍ തന്നെ നശിച്ചത് അവര്‍ നടത്തിയ ലഹരി പാര്‍ട്ടികള്‍ കൊണ്ടാണ്. കൊച്ചിയില്‍ നടന്ന റെയ്ഡ് എല്ലാം ആരുടെ വീട്ടിലാണ് നടന്നത്. റിമാ കല്ലിങ്കലും ആഷിക് അബുവുമാണ് ലഹരി പാര്‍ട്ടികള്‍ നടത്തുന്നത്. അങ്ങനെയുള്ള റിമാ കല്ലിങ്കല്‍ ആണോ സ്ത്രീശക്തികരണത്തെക്കുറിച്ച് പറയുന്നത്. എത്രയോ പെണ്‍കുട്ടികളെ ഇവര്‍ ലഹരിക്ക് അടിമയാക്കിയിട്ടുണ്ട്. ലഹരി ഒരിക്കല്‍പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെണ്‍കുട്ടികള്‍ക്ക് ലഹരി ആദ്യം നല്‍കിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ എത്ര പെണ്‍കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ആണുങ്ങള്‍ ഉള്‍പ്പെടെ. ഇതെല്ലാം അവരെ അറസ്റ്റ് ചെയ്ത റിപ്പോര്‍ട്ടില്‍ തന്നെ ഉണ്ട്’, സുചിത്ര പറഞ്ഞു.
‘റിമാ കല്ലിങ്കല്‍ നടത്തുന്ന ലഹരി പാര്‍ട്ടികളില്‍ ഇടയ്ക്കിടയ്ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ആ പാര്‍ട്ടിയില്‍ ഒരു ചോക്ലേറ്റ് പോലും കഴിക്കാന്‍ പേടിയാണെന്ന് അവര്‍ പറഞ്ഞു. രണ്ടെണ്ണം അടിച്ചില്ലെങ്കില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ ഈ ലിസ്റ്റില്‍ ഉണ്ട്’, സുചിത്ര പറഞ്ഞു.
Post Your Comments