മുംബൈ: പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ്(72) അന്തരിച്ചു. അസുഖബാധിതനായതിനെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 2006 ല്‍ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 1951 മെയ് 17ന് ഗുജറാത്തിലെ രാജ്‌കോട്ടിനടുത്തുള്ള ജേത്പൂരില്‍ ഒരു ജമീന്ദാര്‍ കുടുംബത്തിലാണ് പങ്കജ് ഉദാസിന്റെ ജനനം. കേശുഭായ് ഉദാസ് – ജിതുബേന്‍ ഉദാസ് ദമ്പതികളുടെ മൂന്ന് മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു പങ്കജ്. ബോംബെയിലെ സെന്റ് സേവിയേഴ്‌സ് കോളേജിലായിരുന്നു പഠനം.
Read Also: മദ്യനയ അഴിമതി കേസ്: ഇ.ഡിയുടെ ഏഴാമത്തെ സമന്‍സും തള്ളി അരവിന്ദ് കെജ്രിവാള്‍
ഉറുദു കവികളുടെ വരികള്‍ തന്റെ വേറിട്ട ശൈലിയിലൂടെ ആലപിച്ചാണ് പങ്കജ് ശ്രദ്ധനേടിയത്. 1986ല്‍ ഇറങ്ങിയ ”നാം” എന്ന ചിത്രത്തിലെ ”ചിട്ടി ആയി ഹേ വതന്‍” എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് പങ്കജ് ഉദാസ് ശ്രദ്ധ നേടുന്നത്. ഇതിന് ശേഷം നിരവധി ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി ഇറങ്ങി. എന്നുമീ സ്വരം എന്ന മലയാള ആല്‍ബത്തില്‍ അനൂപ് ജലോട്ടക്കൊപ്പം പാടിയിട്ടുണ്ട്. നിരവധി സംഗീത പര്യാടന പരിപാടികള്‍ അവതരിപ്പിക്കുകയും ധാരാളം ചിത്രങ്ങളില്‍ പാടുകയും ചെയ്തു.
ചുപ്കെ ചുപ്കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂന്‍ഗാത്, പീനെ വാലോ സുനോ, റിഷ്തെ ടൂതെ, ആന്‍സു തുടങ്ങിയ ഇന്നും ഗസല്‍ പ്രേമികള്‍ക്ക് ഒരു ഗാനമെന്നതിലേറെ ഒരു വികാരമാണ്.
Post Your Comments