ഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായി വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ സമാജ്വാദി പാർട്ടി നേതാവ് അസം ഖാനെ അയോഗ്യനാക്കി സ്പീക്കർ. അസം ഖാനെ റാംപൂർ എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കി. ഇതേ കേസിൽ അസം ഖാനെതിരായി റായ്പൂർ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് സ്പീക്കറുടെ നടപടി.
കേസിൽ കോടതി അസം ഖാന് മൂന്ന് വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.യോഗി ആദിത്യനാഥിനെതിരായ പരാമർശത്തിന്റെ പേരിലാണ് അസം ഖാനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നത്.
2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യോഗി ആദിത്യനാഥിനെയും ജില്ലാ മജിസ്ട്രേറ്റായിരുന്ന അഞ്ജനേയ കുമാർ സിംഗ് ഐഎഎസിനെയും അസംഖാൻ പ്രസംഗത്തിൽ വിമർശിച്ചിരുന്നു. പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച യാണ് കേസിൽ അസം ഖാൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
Post Your Comments