KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

അമലാ പോൾ നായികയാകുന്ന ‘ദി ടീച്ചർ’: റിലീസ് തീയതി പ്രഖ്യാപിച്ച്‌ അണിയറ പ്രവർത്തകർ

കൊച്ചി: അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം തെന്നിന്ത്യൻ താരം അമല പോൾ മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തുന്ന ചിത്രമാണ് ദി ടീച്ചർ. അമലാ പോളിന്റെ പിറന്നാൾ ദിനമായ ബുധനാഴ്ച ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്ററും റിലീസ് തീയതിയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഡിസംബർ 2 ന് ദി ടീച്ചർ തിയേറ്ററുകളിലേക്കെത്തും.

അതിരൻ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ വിവേക് ആണ് സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ദി ടീച്ചറിന്റെ സംവിധാനം. നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിറ്റിവി ഫിലിംസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം നിർവ്വഹിക്കുന്നത്.

പിവി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്നാണ് ദി ടീച്ചറിന്റെ തിരക്കഥ ഒരുക്കുന്നത്. മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, അനുമോൾ, മാലാ പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘വെല്ലുവിളി കുറയ്ക്കുക, ഗവർണർക്ക് തന്നെക്കാൾ അധികാരം കൂടുതലാണെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നത് നല്ലതാണ്’

അനു മൂത്തേടത്താണ് ഛായാഗ്രഹണം. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്- അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ, സ്റ്റിൽസ്- ഇബ്സൺ മാത്യു, ഡിസൈൻ- ഓൾഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനീവ് സുകുമാർ, ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ- ശ്യാം പ്രേം, അഭിലാഷ് എംയു, അസോസിയേറ്റ് ക്യാമറമാൻ- ഷിനോസ് ഷംസുദ്ദീൻ, അസിസ്റ്റന്റ് ഡയറക്ടർ- അഭിജിത്ത് സര്യ, ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്- പ്രോമിസ്, പിആർഓ – പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button