KottayamLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​റും തടിലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : യുവാവിന് ദാരുണാന്ത്യം

നെ​ടും​കു​ന്നം കു​ന്നി​ക്കാ​ട് പി​ടി​ശേ​രി​മ​ല​യി​ൽ ത​ങ്ക​ച്ച​ന്‍റെ മ​ക​ൻ റോ​ഷി (45) യാ​ണ് മ​രി​ച്ച​ത്‌

ക​റു​ക​ച്ചാ​ൽ: സ്കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. നെ​ടും​കു​ന്നം കു​ന്നി​ക്കാ​ട് പി​ടി​ശേ​രി​മ​ല​യി​ൽ ത​ങ്ക​ച്ച​ന്‍റെ മ​ക​ൻ റോ​ഷി (45) യാ​ണ് മ​രി​ച്ച​ത്‌.

ഇ​ന്ന​ലെ രാ​ത്രി 8.45 ഓ​ടെയാണ് സംഭവം. ക​റു​ക​ച്ചാ​ൽ – മ​ല്ല​പ​ള്ളി റോ​ഡി​ൽ നെ​ടു​ങ്ങാ​ട​പ്പ​ള്ളി ഇ​രു​പ്പ​ക്ക​ൽ​പ്പ​ടി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. മ​ല്ല​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു പോ​യ റോ​ഷി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ർ ദി​ശ​യി​ലെ​ത്തി​യ ത​ടി ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ബേക്കറിയിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ് : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റോ​ഷി​യെ ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: റി​നു, റി​നി, റി​നോ​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button