ബെംഗളൂരു: സ്‌കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ചു. കർണാടകയിലാണ് സംഭവം. അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരണപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിലുള്ള അളഗൂർ ഗ്രാമത്തിലായിരുന്നു അപകടം നടന്നത്. അളഗൂരിലെ വർധമാൻ മഹാവീർ എജ്യുക്കേഷണൽ സൊസൈറ്റിയിലെ വിദ്യാർത്ഥികളാണ് സ്‌കൂൾ ബസിലുണ്ടായിരുന്നത്. മരണപ്പെട്ടവർ 13-നും 17-നും ഇടയിൽ പ്രായമായ കുട്ടികളാണ്.
Read Also: പലരുടെയും യഥാർത്ഥ രൂപം വ്യക്തമാക്കാൻ വഴിയൊരുക്കിയത് മോദി സർക്കാരാണ്: പ്രകാശ് രാജ്
കവതഗി ഗ്രാമത്തിൽ നിന്ന് മടങ്ങവെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, അപകടത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായവും പ്രഖ്യാപിച്ചു.
Read Also: മൂത്തകുന്നം പാലത്തില്‍ നിന്ന് പുഴയിലേയ്ക്ക് ചാടി എറണാകുളം സ്വദേശിനി ഷാലിമ, ഇനിയും കണ്ടെത്താനായില്ല
Post Your Comments