Latest NewsBikes & ScootersNewsAutomobile

ഇന്ത്യൻ വിപണി കീഴടക്കാൻ ജാവ 42 ബോബർ, പ്രത്യേകതകൾ അറിയാം

ലോങ്ങ് റൈഡ് ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനാണ് ജാവ 42 ബോബർ

ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണി കീഴടക്കാൻ ഒരുങ്ങി ജാവ 42 ബോബർ. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ബോബറിൽ മിതമായ ബോഡി വർക്ക്, ചോപ്പഡ് ഫെൻഡർ, താഴ്ന്ന സിംഗിൾ സീറ്റ്, തടിച്ച ടയറുകൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മറ്റു പ്രത്യേകതകൾ പരിചയപ്പെടാം.

ലോങ്ങ് റൈഡ് ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനാണ് ജാവ 42 ബോബർ. 334സിസി എഞ്ചിനാണ് നൽകിയിട്ടുള്ളത്. 30.64 പിഎസ് പവറും, 32.74 എൻഎം ടോർക്കും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വളരെ വ്യത്യസ്ഥമായ ഡിസൈനാണ് നൽകിയിരിക്കുന്നത്.

Also Read: ചിത്രത്തോടൊപ്പം ടെക്സ്റ്റ് ക്യാപ്ഷനുകളും പങ്കുവയ്ക്കാം, പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്

പ്രധാനമായും 3 നിറങ്ങളിലാണ് ജാവ 42 ബോബർ പുറത്തിറക്കിയിരിക്കുന്നത്. മിസ്റ്റിക് കോപ്പർ, മൂൺസ്റ്റോൺ വൈറ്റ്, ജാസ്പർ റെഡ് എന്നിങ്ങനെയാണ് ആകർഷകമായ നിറങ്ങൾ. മിസ്റ്റിക് കോപ്പർ 2,06,500 രൂപയ്ക്കും, മൂൺസ്റ്റോൺ വൈറ്റ് 2,07,500 രൂപയ്ക്കും, ജാസ്പർ റെഡ് 2,09,187 രൂപയ്ക്കും വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button