കാഞ്ഞങ്ങാട്: യുവാവിന്റെ മോട്ടോർ ബൈക്ക് കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ. എരോലിലെ വിനോദ് കുമാർ എന്ന പ്രവീണിനെ പിടികൂടിയത്. ഉദുമ പടിഞ്ഞാറ് കൊവ്വലിലെ കെ.വി. മുനീറിന്റെ ഇരുചക്ര വാഹനമാണ് ഇയാൾ തീയിട്ട് നശിപ്പിച്ചത്.
Read Also : പിണറായി സർക്കാർ നാട് എങ്ങനെ വിറ്റ് തുലച്ച് പണമുണ്ടാക്കാമെന്ന ഗവേഷണം നടത്തുന്നവർ: കെ സുരേന്ദ്രൻ
കഴിഞ്ഞദിവസം പുലർച്ചെ എരോലിലെ പള്ളി ക്വാർട്ടേഴ്സിന് സമീപം വെച്ചിരുന്ന ബൈക്കാണ് കത്തിച്ചത്. മേൽപ്പറമ്പ സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : ‘അച്ഛനെയും അമ്മയെയും അവഗണിക്കെന്ന് പറഞ്ഞു, ഞാൻ പൂജാമുറിയിൽ കയറരുത് എന്ന് പറഞ്ഞു’: വൈക്കം വിജയലക്ഷ്മി
എസ്.ഐമാരായ അനുരൂപ്, പ്രദീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments