Latest NewsNewsAutomobile

കഴിഞ്ഞ സാമ്പത്തിക വർഷം വാഹന വിപണിയിൽ വൻ നേട്ടം, വിറ്റഴിച്ചത് കോടികളുടെ വാഹനങ്ങൾ

ടൂവീലർ വിൽപ്പനയിൽ ഇത്തവണ 18.54 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്

2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ വമ്പൻ നേട്ടം കൈവരിച്ച് ഇന്ത്യൻ വാഹന വിപണി. കഴിഞ്ഞ സാമ്പത്തിക വർഷം കോടികളുടെ വാഹനങ്ങളാണ് ഇന്ത്യൻ നിരത്തുകളിൽ എത്തിയത്. വാഹന ഡീലേഴ്സ് കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2.21 കോടി രൂപയുടെ പുതിയ വാഹനങ്ങളാണ് വിറ്റഴിച്ചത്. 2021-22- ൽ വിറ്റഴിഞ്ഞ പുതിയ വാഹനങ്ങൾ 1.83 കോടി രൂപയായിരുന്നു.

ടൂവീലർ വിൽപ്പനയിൽ ഇത്തവണ 18.54 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, 1.5 കോടിയായി വിറ്റ വാഹനങ്ങളുടെ വിലയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തത്തിൽ 7.67 ലക്ഷം പുതിയ ത്രീ വീലറുകളാണ് നിരത്തിലെത്തിയത്. ഈ വിഭാഗത്തിലെ വളർച്ച 83.90 ശതമാനമാണ്. കാർ, എസ്‌യുവി, വാൻ എന്നിവ ഉൾപ്പെടുന്ന ശ്രേണിയിലെ വിൽപ്പന 36.20 ലക്ഷം യൂണിറ്റുകളാണ്. 2021-22 ലെ 29.42 ലക്ഷത്തേക്കാൾ 23.04 ശതമാനമാണ് വളർച്ച.

Also Read: പാഠപുസ്തകങ്ങളിൽ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ല: വി ശിവൻകുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button