Latest NewsNewsAutomobile

ഇന്ത്യക്കാർക്കിടയിൽ വൈദ്യുത വാഹനങ്ങൾക്ക് വൻ സ്വീകാര്യത! വിൽപ്പനയിൽ ഉണർവ്

രാജ്യത്തെ വൈദ്യുത വാഹന വിൽപ്പനയിൽ മുൻപന്തിയിൽ ഉള്ളത് ടാറ്റ മോട്ടോഴ്സാണ്

ഇന്ത്യക്കാർക്കിടയിൽ വൈദ്യുത വാഹനങ്ങൾക്കുള്ള സ്വീകാര്യത വലിയ രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വൈദ്യുത വാഹനങ്ങൾ വാങ്ങുന്ന സ്ത്രീകളുടെ എണ്ണവും ഗണ്യമായാണ് ഉയർന്നിരിക്കുന്നത്. ഇത് രാജ്യത്തെ ഓട്ടോമോട്ടീവ് രംഗത്ത് പുത്തൻ ഉണർവ് പകർന്നിട്ടുണ്ട്. വൈദ്യുത വാഹനങ്ങൾക്ക് ആവശ്യക്കാർ വർദ്ധിച്ചതോടെ, പുതിയ മോഡലുകൾ പുറത്തിറക്കാനാണ് നിർമ്മാതാക്കളുടെ ശ്രമം. നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള വൈദ്യുത വാഹനങ്ങളാണ് നിരത്തിലിറക്കുന്നത്.

രാജ്യത്തെ വൈദ്യുത വാഹന വിൽപ്പനയിൽ മുൻപന്തിയിൽ ഉള്ളത് ടാറ്റ മോട്ടോഴ്സാണ്. 2023 സാമ്പത്തിക വർഷത്തിൽ 48,000-ലധികം വൈദ്യുത വാഹനങ്ങളാണ് ടാറ്റ മോട്ടേഴ്സ് വിറ്റഴിച്ചത്. ഇത് വൈദ്യുത വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് വ്യക്തമാക്കുന്നു. ടാറ്റ ഇവിയുടെ സമീപകാല ഡാറ്റ, അനലിറ്റിക്സ്, ഉപഭോക്ത പ്രതികരണങ്ങൾ എന്നിവ വാഹന വിപണിക്ക് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽ ടിയാഗോ ഇവി വാങ്ങുന്നവരിൽ 22 ശതമാനം സ്ത്രീകളാണ്. ടെസ്‌ല അടക്കമുള്ള ആഗോള ഭീമന്മാരുടെ കടന്നുവരവ് ഉണ്ടാകുന്നതോടെ വരും വർഷങ്ങളിൽ വൈദ്യുത വാഹനങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

Also Read: വാക്ക് പാലിച്ച് ഗൂഗിൾ ക്രോം! തേർഡ് പാർട്ടി കുക്കീസിന്റെ ട്രാക്കിംഗിന് പൂട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button