CricketLatest NewsNewsSports

ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം അങ്കം: ആദ്യ ജയം തേടി നെതർലന്‍ഡ്സ്

സിഡ്നി: ടി20 ലോകകപ്പ് സൂപ്പർ-12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന മത്സരത്തില്‍ നെതർലന്‍ഡ്സാണ് എതിരാളികള്‍. തുടർച്ചയായ രണ്ടാം ജയമാണ് രോഹിത് ശർമ്മയും സംഘവും ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ നാല് വിക്കറ്റിന് തകർത്തിരുന്നു.

സിഡ്നിയില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് നേരിടും. ഇന്ത്യന്‍ സമയം രാവിലെ 8.30നാണ് മത്സരം. സിഡ്നിയില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇന്ത്യ-നെതർലന്‍ഡ്സ് മത്സരം ഉപക്ഷിക്കാനുള്ള സാധ്യതകളില്ലെന്നാണ് റിപ്പോർട്ട്. മഴ മത്സരത്തിനിടെ പെയ്തിറങ്ങാന്‍ 40 ശതമാനം വരെ സാധ്യതകള്‍ കാലാവസ്ഥാ ഏജന്‍സികള്‍ പ്രവചിക്കുന്നുണ്ട്.

എന്നാല്‍, മികച്ച ഡ്രെയിനേജ് സൗകര്യങ്ങള്‍ സിഡ്നി മൈതാനത്തുള്ളത് മത്സരം നടക്കാനുള്ള സാധ്യത കൂട്ടുന്നു. ഇന്നലെ മെല്‍ബണിലെ ഒരു മത്സരത്തെ മഴ ഭാഗികമായി ബാധിക്കുകയും രണ്ടാം മത്സരം ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. സിഡ്നിയില്‍ ഇന്ത്യക്ക് ടോസ് ഏറെ നിർണായകമാകും. ടോസ് നേടുന്നവർ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.

Read Also:- ക​ട​ലി​ൽ മു​ങ്ങി ചി​പ്പി​യെ​ടു​ക്കുന്നതിനിടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

മുന്‍കണക്കുകള്‍ ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് അനുകൂലമാണ്. ആദ്യം ബാറ്റ് ചെയ്തവർ ഏഴ് തവണ ജയിച്ചപ്പോള്‍ രണ്ടാമത് ക്രീസിലെത്തിയവരുടെ വിജയം അഞ്ചിലൊതുങ്ങി. ആദ്യ ഇന്നിംഗ്സിലെ ശരാശരി സ്കോർ 163 എങ്കില്‍ രണ്ടാം ഇന്നിംഗ്സിലത് 138 മാത്രമാണ്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ ഓസീസ് നേടിയ 221 റണ്‍സാണ് ഇവിടുത്തെ ഉയർന്ന സ്കോർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button