KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സിമന്റ് വിലയിൽ വർദ്ധനവ്

സിമന്റ് വില ഉയർന്നത് നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് സിമന്റ് വില. രണ്ടാഴ്ചയ്ക്കിടെ 60 രൂപയുടെ വർദ്ധനവാണ് സിമന്റ് വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു ചാക്ക് സിമന്റിന്റെ വില 450 രൂപ മുതൽ 456 രൂപ വരെയായി. മുൻപ് 390 രൂപയാണ് ഒരു ചാക്ക് സിമന്റിന്റെ വില. അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതോടെയാണ് സിമന്റ് വിലയിലും വർദ്ധനവ് ഉണ്ടായിരിക്കുന്നത്. സിമന്റിന് പുറമേ, ക്വാറി ഉൽപ്പന്നങ്ങളുടെയും വില വർദ്ധിച്ചിട്ടുണ്ട്.

സിമന്റ് വില ഉയർന്നത് നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. കോവിഡിന് ശേഷം നിർമ്മാണ മേഖല നേരിയ തോതിൽ സജീവമായിട്ടുണ്ടെങ്കിലും, സിമന്റ് വില ഉയർന്നോടു കൂടി വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. നഗര, ഗ്രാമ വ്യത്യാസമില്ലാതെയാണ് സിമന്റിന്റെ വില വർദ്ധനവ് നിർമ്മാണ മേഖലയെ സ്തംഭിപ്പിച്ചിരിക്കുന്നത്.

Also Read: ബേക്കറിയിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ് : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു

കേരളത്തിൽ മലബാർ സിമന്റ് ഉൾപ്പെടെയുള്ള കമ്പനികൾ സിമന്റ് നിർമ്മിക്കുന്നുണ്ടെങ്കിലും, പ്രധാനമായും മറ്റ് സംസ്ഥാനങ്ങളെ തന്നെയാണ് സിമന്റിനായി ആശ്രയിക്കുന്നത്. കുതിച്ചുയരുന്ന സിമന്റ് വിലയ്ക്ക് പരിഹാരം കാണാൻ സിമന്റ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് ഏകീകൃത വില നിശ്ചയിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button