ErnakulamCinemaNattuvarthaMollywoodLatest NewsKeralaBollywoodNewsHollywood

ബേസില്‍ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’: ട്രെയ്‌ലര്‍ പുറത്ത്

കൊച്ചി: ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ (എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഒക്ടോബര്‍ 28ന് തിയേറ്ററുകളിലെത്തുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറാകും എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിനായി വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ദര്‍ശന രാജേന്ദ്രന്‍ നായികയാകുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

‘മോദി ദൈവത്തിന്റെ അവതാരം, അദ്ദേഹത്തോട് മത്സരിക്കാൻ ആർക്കും കഴിയില്ല’: വിദ്യാഭ്യാസ സഹമന്ത്രി

ചിത്രത്തിനായി അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. കല – ബാബു പിള്ള, ചമയം – സുധി സുരേന്ദ്രന്‍, വസ്ത്രലങ്കാരം – അശ്വതി ജയകുമാര്‍, നിര്‍മ്മാണ നിര്‍വ്വഹണം – പ്രശാന്ത് നാരായണന്‍, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രന്‍, ധനകാര്യം – അഗ്‌നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടന്‍, വാര്‍ത്താ പ്രചരണം – ജിനു അനില്‍കുമാര്‍, വൈശാഖ് വടക്കേവീട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button