ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവത്തിന്റെ അവതാരമെന്ന് യുപി വിദ്യാഭ്യാസ സഹമന്ത്രി. അസാമാന്യ പ്രതിഭയുള്ള ആളാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹത്തിന് ഇഷ്ടമുള്ളിടത്തോളം കാലം പ്രധാനമന്ത്രിയായി തുടരാമെന്നും ഗുലാബ് ദേവി പറഞ്ഞു.
സംഭാൽ ജില്ലയിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗുലാബ് ദേവി. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടയാളെ പ്രധാനമന്ത്രിയാക്കണമെന്ന് ചില പ്രതിപക്ഷ നേതാക്കൾ പറയുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനായിരുന്നു ഇത്തരം ഒരു മറുപടി.
read also: ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി നീര്
‘ഊഹങ്ങൾകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. അത്രയ്ക്ക് അസാധാരണ വ്യക്തിത്വമാണ് അദ്ദേഹം. ദൈവത്തിൻ്റെ പ്രതിനിധിയാണ് മോദി. മോദിയോട് മത്സരിക്കാൻ ആർക്കും കഴിയില്ല. താൻ ആഗ്രഹിക്കുന്നതെന്തും രാജ്യത്ത് നടപ്പാക്കാൻ മോദിക്ക് കഴിയും’- ഗുലാബ് ദേവി പറഞ്ഞു.
Post Your Comments