പാലാ: ഒരു കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അസം ദ്റാം ജില്ലയില്‍ കൊപ്പടി ഗ്രാമത്തില്‍ ജാക്കിര്‍ ഹുസൈന് (27) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ നടത്തിയ റെയ്ഡിലാണ് അസമില്‍ നിന്നു കടത്തിക്കൊണ്ടുവന്ന 1.100കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ അറസ്റ്റിലായത്. പാലായിലും പരിസരപ്രദേശങ്ങളിലും യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വിൽപ്പന വ്യാപകമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് റെയ്ഡ് നടത്തിയത്.
പാലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ടീം, എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ് ടീമംഗങ്ങള്‍ എന്നിവര്‍ സംയുക്തമായാണു റെയ്ഡ് നടത്തിയത്. പാലാ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സൂരജ്, എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, പ്രവന്റീവ് ഓഫീസര്‍ ഇ. സാബു, ഇന്റലിജന്‍സ് വിഭാഗം പ്രവന്റീവ് ഓഫീസര്‍ രഞ്ജിത്ത് കെ. നന്ത്യാട്ട്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വിനീത നായര്‍, ഡ്രൈവര്‍ ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments