അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ എടിഎമ്മിൽ നിന്നും പണം പിൻവലിച്ച യുവാവിന് ലഭിച്ചത് കള്ളനോട്ട്. ‘ഫുൾ ഓഫ് ഫൺ’ എന്ന് എഴുതിയ 200ന്റെ രണ്ട് വ്യാജ നോട്ടുകളാണ് ലഭിച്ചത്. അമേഠി ടൗണിലെ മുൻഷിഗഞ്ച് റോഡ് സബ്ജി മാണ്ഡിക്ക് സമീപമുള്ള ഇന്ത്യ വൺ എടിഎമ്മിലാണ് സംഭവം നടന്നത്. യുവാവിൻ്റെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.
പിൻവലിച്ച 200ന്റെ നോട്ടുകളിൽ ‘ഫുൾ ഓഫ് ഫൺ’ എന്ന് എഴുതിയിരിക്കുന്നത് കണ്ടതോടെയാണ് എടിഎമ്മിൽ നിന്നും ലഭിച്ചത് കള്ളനോട്ടാണെന്ന് യുവാവിന് മനസിലായത്. പിന്നാലെ, കൂടുതൽ പേർക്കും സമാന അനുഭവം നേരിട്ടു. സംഭവത്തിൽ പ്രതിഷേധിച്ച ജനങ്ങൾ ബാങ്കിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് പലിശ സബ്‌സിഡി
എടിഎമ്മിൽ നിന്നും കള്ളനോട്ട് ലഭിച്ചതിന്റെ വീഡിയോ നാട്ടുകാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വീഡിയോ വൈറലായതിന് പിന്നാലെ, തങ്ങൾക്കും കള്ളനോട്ട് ലഭിച്ചെന്നാരോപിച്ച് കൂടുതൽ പേർ രംഗത്ത് വന്നു. അവധി ദിനമായതിനാൽ നിരവധി പേർ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചിരുന്നു. ഇതോടെ എടിഎമ്മിന് മുന്നിൽ ജനം തടിച്ചുകൂടി ബാങ്കിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
Post Your Comments