പാലക്കാട്: പത്ത് ലക്ഷം രൂപയ്ക്ക് താഴെ സ്ഥിരനിക്ഷേപമുള്ളതും (വൈദ്യുതി 5 എച്ച്.പി) ബാങ്ക് വായ്പയെടുത്ത് ഉത്പാദന/സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതുമായ നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് അവ പ്രവര്‍ത്തനം ആരംഭിച്ച തിയതി മുതല്‍ മൂന്നുവര്‍ഷത്തേക്ക് ബാങ്ക് വായ്പയുടെ പരിശയില്‍ 8 ശതമാനം വരെ വ്യവസായ വകുപ്പ് സബ്‌സിഡിയായി നല്‍കും. അപേക്ഷകള്‍ https://schemes.industry.kerala.gov.in ല്‍ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്/ നഗരസഭകളിലെ വ്യവസായ വികസന ഓഫീസര്‍മാരെയോ, ഗ്രാമപഞ്ചായത്ത്/നഗരസഭകളിലെ ഇന്റേണ്‍ എന്നീ ഉദ്യോഗസ്ഥരെയോ പാലക്കാട്, ചിറ്റൂര്‍, ഒറ്റപ്പാലം, ആലത്തൂര്‍, മണ്ണാര്‍ക്കാട് എന്നീ താലൂക്ക് വ്യവസായ ഓഫീസുകളെയോ പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടുക. ഫോണ്‍: 04912505385, 2505408.
Post Your Comments