COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 326 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. ബുധനാഴ്ച്ച 326 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 221 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 3 മരണങ്ങളാണ് ബുധനാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: വിദേശ കമ്പനികളുടെ സ്‌പോൺസേർഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം, വൈദികർക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം: ബിജു രമേശ്

821,246 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 807,361 പേർ രോഗമുക്തി നേടി. 9,400 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 75 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ‘നോട്ടുകളിൽ അള്ളാഹുവിനേയും യേശുവിനേയും ഉൾപ്പെടുത്തണം’: കെജ്രിവാളിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സൽമാൻ അനീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button