Latest NewsIndiaNews

‘നോട്ടുകളിൽ അള്ളാഹുവിനേയും യേശുവിനേയും ഉൾപ്പെടുത്തണം’: കെജ്രിവാളിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സൽമാൻ അനീസ്

ഡൽഹി: കറൻസി നോട്ടുകളിൽ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് സൽമാൻ അനീസ് സോസ്.

ലക്ഷ്മിക്കും ഗണപതിക്കും ഐശ്വര്യം കൊണ്ടുവരാൻ കഴിയുമെങ്കിൽ, അള്ളാഹുവിനെയും യേശുവിനെയും ബുദ്ധനെയും ഉൾപ്പെടുത്തുന്നത് കൂടുതൽ ഐശ്വര്യം കൊണ്ടുവരുമെന്ന് സൽമാൻ അനീസ് ട്വിറ്ററിൽ കുറിച്ചു.

കേരള ജനതയ്ക്ക് അങ്ങയോടുള്ള പ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു: ഗവർണർക്ക് മറുപടിയുമായി തോമസ് ഐസക്ക്

‘ലക്ഷ്മിക്കും ഗണപതിക്കും ഐശ്വര്യം കൊണ്ടുവരാൻ കഴിയുമെങ്കിൽ, അള്ളാഹു, യേശു, ഗുരുനാനാക്ക്, ബുദ്ധൻ, മഹാവീരൻ എന്നിവരെ കൂടി നോട്ടുകളിൽ ഉൾപ്പെടുത്തണം. ഇത കൂടുതൽ അഭിവൃദ്ധി ലഭിക്കുമെന്ന് ഉറപ്പാക്കും’ അനീസ് ട്വിറ്ററിൽ പറഞ്ഞു.

സൽമാൻ അനീസിന്റെ ട്വീറ്റിന് നിരവധിപ്പേരാണ് മറുപടിയുമായി രംഗത്ത് വന്നത്. നോട്ടിൽ അല്ലാഹുവിന്റെ ചിത്രം ഉൾപ്പെടുത്തണമെങ്കിൽ ആദ്യം അള്ളാഹുവിന്റെ ചിത്രം താങ്കൾ പങ്കുവെയ്ക്കണമെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് മറുപടി നൽകി.

മഹാത്മാഗാന്ധിയോടൊപ്പം ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ കറൻസി നോട്ടുകളിൽ പതിപ്പിക്കണമെന്നാണ് കെജ്രിവാൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button