തുര്‍ക്കി: കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാര്‍ട്ടി നേതാവിനോടും ഭാര്യയോടും ആവശ്യം ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്റ് റിസപ് തയ്യിബ് എര്‍ദോഗന്‍. അടുത്തിടെ എര്‍ദോഗന്റെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന തുര്‍ക്കി നാഷണല്‍ അസംബ്ലി അംഗം മെഹ്മെത് അലി സെലിബിയോടും ഭാര്യയോടുമായിരുന്നു എര്‍ദോഗന്റെ ഉപദേശം. സംഭവം വലിയ വിവാദത്തിനാണ് വഴി തെളിച്ചിരിക്കുന്നത്.
Read Also: വിസി വിഷയത്തില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു
സെലിബിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തതിന് ശേഷമാണ് എത്ര കുട്ടികള്‍ ഉണ്ടെന്ന് അന്വേഷിക്കുന്നത്. ഒരു കുട്ടിയാണെന്നായിരുന്നു മറുപടി. ഇതിന് പിന്നാലെയാണ് അഞ്ച് മുതല്‍ പത്ത് കുട്ടികളെങ്കിലും ഉണ്ടാകണമെന്ന് എര്‍ദോഗന്‍ പറയുന്നത്. തങ്ങളുടെ പാര്‍ട്ടിയുമായി ബന്ധമുള്ള ആളുകള്‍ക്കെല്ലാം അഞ്ചില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെന്നും എര്‍ദോഗന്‍ വാദിക്കുന്നു.
എര്‍ദോഗന്റെ ഉപദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. നേരത്തേയും സമാനമായ രീതിയിലുള്ള പ്രസ്താവനകള്‍ എര്‍ദോഗന്‍ നടത്തിയിട്ടുണ്ട്. സ്ത്രീകളുടെ പ്രധാന ജോലി കുഞ്ഞുങ്ങളെ പ്രസവിക്കുക എന്നതാണെന്നായിരുന്നു എര്‍ദോഗന്റെ കണ്ടെത്തല്‍. കുഞ്ഞുങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഒരു സ്ത്രീയുടെ ജീവിതം അപൂര്‍ണ്ണമാണെന്നും, ധാരാളം കുട്ടികള്‍ ഉണ്ടാകാന്‍ ശ്രമിക്കണമെന്നുമാണ് പ്രസിഡന്റ് മുമ്പ് പറഞ്ഞത്.
Post Your Comments