PathanamthittaKeralaNattuvarthaLatest NewsNews

യുവതിയുടെ പ​ണ​വും കാ​റും ത​ട്ടി​യെ​ടു​ത്തതായി പരാതി : പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേസ്

റാ​ന്നി അ​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ്​ റാ​ന്നി ഒ​ന്നാം ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്

കോ​ന്നി: കാ​ർ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണ​വും കാ​റും ത​ട്ടി​യെ​ടു​ത്തെന്ന യുവതിയുടെ പരാതിയിൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം റാ​ന്നി പൊ​ലീ​സ്​ കേ​സെ​ടു​ത്തു. കോ​ന്നി സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​റാ​യ തേ​ക്കു​തോ​ട് സ്വ​ദേ​ശി ബി​നു​കു​മാ​ർ റാ​ന്നി സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യ​വെ​യാ​ണ്​ സം​ഭ​വ​മെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read Also : ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

റാ​ന്നി അ​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ്​ റാ​ന്നി ഒ​ന്നാം ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​രു​വ​രു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ശേ​ഷം യു​വ​തി വാ​ഹ​നം വാ​ങ്ങാ​ൻ ഒ​രു​ങ്ങ​വെ ത​ന്‍റെ കൈ​വ​ശം ഇ​ന്നോ​വ ക്രി​സ്റ്റ ഉ​ണ്ടെ​ന്നും ഇ​ത് ന​ൽ​കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്ത്​ 13.50 ല​ക്ഷം രൂ​പ കൈ​വ​ശ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, വാ​ഹ​ന​മോ പ​ണ​മോ തി​രി​കെ ന​ൽ​കി​യി​ല്ല.

സ്വ​കാ​ര്യ ബാ​ങ്കി​ൽ​ നി​ന്ന്​ വാ​യ്പ​യെ​ടു​ത്താ​ണ്​ വാ​ഹ​ന​ത്തി​ന്​ പ​ണം ന​ൽ​കി​യ​തെ​ന്ന്​ യു​വ​തി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button