Latest NewsNewsBusiness

റിലയൻസ് ജിയോ: രാജ്യത്ത് രണ്ടു നഗരങ്ങളിൽ കൂടി 5ജി സേവനം ആരംഭിച്ചു

നിലവിൽ, രാജ്യത്തെ തിരക്കേറിയ വൻ നഗരങ്ങളിൽ മാത്രമാണ് 5ജി സേവനം ആരംഭിച്ചിട്ടുള്ളത്

രാജ്യത്ത് 5ജി സേവനങ്ങൾ രണ്ട് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, ചെന്നൈ, നാഥ്വാര എന്നിവിടങ്ങളിലാണ് സേവനം ആരംഭിച്ചിരിക്കുന്നത്. രാജസ്ഥാനിലെ പ്രശസ്ത ക്ഷേത്ര നഗരമാണ് നാഥ്വാര. നിലവിൽ, രാജ്യത്തെ തിരക്കേറിയ വൻ നഗരങ്ങളിൽ മാത്രമാണ് 5ജി സേവനം ആരംഭിച്ചിട്ടുള്ളത്. ഇതിൽ നിന്ന് വ്യത്യസ്ഥമായാണ് ഇത്തവണ നാഥ്വാരയിൽ 5ജി സേവനം ആരംഭിച്ചത്.

ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇതിനോടകം 5ജി സേവനം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഈ നഗരങ്ങളിലെ പ്രധാന ഇടങ്ങളിൽ ഉടൻ തന്നെ 5ജി വൈ- ഫൈ സേവനം ഉറപ്പുവരുത്തുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്.

Also Read: മുഹൂർത്ത വ്യാപാരം: ദീപാവലി ദിനത്തിൽ ഒരു മണിക്കൂർ വിപണി തുറക്കും

‘വലിയ നഗരങ്ങൾക്ക് പുറമേ, മറ്റ് നഗരങ്ങളിലും 5ജി സേവനം ലഭ്യമാക്കുന്നതിനാണ് ക്ഷേത്ര നഗരമായ നാഥ്വാരയെ തിരഞ്ഞെടുത്തത്. ജിയോ വെൽക്കം ഓഫറിലേക്ക് ചെന്നൈ ഉപഭോക്താക്കളെ ക്ഷണിക്കുന്നു. ചെന്നൈയിൽ ഒരു ജിഗാ ബൈറ്റ് വരെയാണ് ഇന്റർനെറ്റിന്റെ വേഗത’, ജിയോ ചെയർമാൻ ആകാശ് അംബാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button