ഇന്ത്യൻ ഓഹരി വിപണി മുഹൂർത്ത വ്യാപാരത്തിന് തുടക്കം കുറിക്കുന്നു. ദീപാവലി ദിനമായ തിങ്കളാഴ്ചയാണ് ഓഹരി വിപണി മുഹൂർത്ത വ്യാപാരത്തിനായി ഒരു മണിക്കൂർ തുറന്നു പ്രവർത്തിക്കുക. ഹിന്ദു കലണ്ടർ വർഷമായ സംവത് 2079 ന്റെ തുടക്കമായി പരിഗണിച്ചാണ് മുഹൂർത്ത വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച രാവിലെ 6:15 മുതൽ 7:15 വരെയാണ് മുഹൂർത്ത വ്യാപാരത്തിനായി വിപണി തുറന്നു പ്രവർത്തിക്കുക. ഒരു മണിക്കൂറിനു ശേഷം വ്യാപാരം അവസാനിക്കുന്നതാണ്. ഇതേ ദിവസം വൈകുന്നേരം പ്രീ-ഓപ്പൺ സെഷൻ സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം 6:00 മണിക്ക് ആരംഭിച്ച് 6:08 വരെ നീണ്ടുനിൽക്കുന്നതാണ് പ്രീ-ഓപ്പൺ സെഷൻ.
ഉത്സവ അവധിയോട് അനുബന്ധിച്ച് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണി പ്രവർത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ദീപാവലി, ദീപാവലി ബലിപ്രതിപ്രദ, ലക്ഷ്മി പൂജ തുടങ്ങിയ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ശനി, ഞായർ, തിങ്കൾ തുടങ്ങിയ ദിവസങ്ങളിൽ വിപണി അടച്ചിടുന്നത്.
Post Your Comments