ThrissurLatest NewsKeralaNattuvarthaNews

ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും

തൃശൂര്‍ ഏനാമാവ് സ്വദേശി മനോജിനെയാണ് ശിക്ഷിച്ചത്

തൃശൂര്‍: ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് അഞ്ച് വര്‍ഷം കഠിനതടവിനും 8000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂര്‍ ഏനാമാവ് സ്വദേശി മനോജിനെയാണ് ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

Read Also : പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

2018 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടില്‍ വിരുന്ന വന്ന കുട്ടിയെ മിഠായി തരാം എന്നുപറഞ്ഞ് പ്രലോഭിപ്പിച്ച്‌ വീടിന്റെ ഉള്‍വശത്ത് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തി പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞു. പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ് . ബിനോയി ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button