KannurNattuvarthaLatest NewsKeralaNews

പ്രണയം നിരസിച്ചപ്പോൾ പകയായി: വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയെത്തി, കഴുത്തറുത്ത് ശ്യാംജിത്തിന്റെ ക്രൂരത

കണ്ണൂർ: പാനൂരിൽ പട്ടാപ്പകൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കൂത്തുപറമ്പ് സ്വദേശിയായ ശ്യാംജിത്ത് ആണ് പോലീസ് പിടിയിലായത്. പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെ കാരണം. ശ്യാംജിത്തിന്റെ പ്രണയാഭ്യർത്ഥന വിഷ്ണുപ്രിയ നിരസിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു ദാരുണസംഭവം ഉണ്ടായത്.

പാനൂരിലെ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. ഇവരുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബവീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.

നാട്ടുകാർ വിവരം പോലീസിലറിയിച്ചു. തുടർന്ന് വിഷ്ണുപ്രിയയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. പ്രതി വിഷ്ണുപ്രിയക്ക് പരിചയമുള്ള ആകാമെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. നാല് മാസമായി ന്യൂക്ലിയസ് ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button