KeralaLatest NewsNews

പാൻക്രിയാസ് രോഗം മൂർച്ഛിച്ചു, ആശുപത്രിയിലേക്ക് പോകും വഴി വേദന സഹിക്കാനാവാതെ യുവാവ് കനാലിൽ ചാടി ജീവനൊടുക്കി

ആലപ്പുഴ: ആശുപത്രിയിൽ കൊണ്ടുപോകും വഴി തോട്ടപ്പള്ളി പാലത്തിൽനിന്ന് കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) മരിച്ചത്. നാട്ടുകാരും തീരദേശ പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാൻക്രിയാസ് അസുഖ ബാധിതനായിരുന്നു അഖിൽ. ചികിത്സയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു ആത്മഹത്യ.

അസുഖം കൂടിയതിനെ തുടർന്ന് രാവിലെ 11.30ഓടെ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് അഖിലിനെ കൊണ്ടുപോകുകയായിരുന്നു. കാറിൽ കൊണ്ടുപോകുന്ന വഴി ഡോർ തുറന്ന് തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ നിന്നും അഖിൽ കായലിലേക്ക് എടുത്തു ചാടുകയായിരുന്നു. അഗ്നിശമന സേനയും തോട്ടപ്പള്ളി കോസ്റ്റൽ പോലീസും നടത്തിയ തിരച്ചിലിനൊടുവിൽ ചെങ്ങന്നൂർ അഗ്നിശമന സേനയുടെ സ്കൂബാ സംഘം ഉച്ചക്ക് 1.45 മണിയോട് മൃതദേഹം കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button