പാലക്കാട്: ഒറ്റപ്പാലത്ത് കാർ മറിഞ്ഞ് ഒന്‍പത് വയസുള്ള കുട്ടി മരിച്ചു. പട്ടാമ്പി സ്വദേശികളായ ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച രാവിലെ 19-ാം മൈലിന് സമീപം ആണ് അപകടം നടന്നത്. കാറിന്റെ നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ‘വോട്ടർമാരെ ആകര്‍ഷിക്കാനുളള മോദിയുടെ തന്ത്രം’: പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കെതിരെ യെച്ചൂരി
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments