നെടുംകുന്നം: ടയർ കടയിലുണ്ടായ തീപിടുത്തത്തിൽ 10 ലക്ഷം രൂപയുടെ നഷ്ടം. നെടുംകുന്നം കൈടാച്ചിറ രഞ്ജിത്ത് കുമാറിന്റെ ടയർ വില്പനക്കടയാണു കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. നാലുലക്ഷം രൂപയുടെ മെഷീനും കത്തിനശിച്ചവയിൽപ്പെടും.
നെടുംകുന്നം വല്ലഭക്ഷേത്രത്തിനുസമീപം ഇന്നലെ പുലർച്ചെ 2.45നാണ് സംഭവം. കടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വീട്ടുകാരാണ് രാത്രി വൈകി കടയിൽ നിന്നു തീയും പുകയും ഉയരുന്നത് കണ്ടത്.
Read Also : ഡിസിഎക്സ് സിസ്റ്റംസ്: പ്രാഥമിക ഓഹരി വിൽപ്പന ഒക്ടോബർ 31 മുതൽ ആരംഭിക്കും
തുടർന്ന്, ഫയർഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പാമ്പാടി, ചങ്ങനാശേരി ഫയർസ്റ്റേഷനുകളിൽ നിന്നു നാലു യൂണിറ്റ് എത്തിയാണ് തീയണച്ചത്. തീയും പുകയുമേറ്റ് സമീപത്തെ പലചരക്കു കടയിലെ സാധനങ്ങളും നശിച്ചിട്ടുണ്ട്.
Post Your Comments