തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശൂര്‍ പാവറട്ടി പോലീസ് ആണ് സത്താറിനെ കസ്റ്റഡിയില്‍ എടുത്തത്. ഹര്‍ത്താല്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം.
Read Also: കാർ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം : അഞ്ചുപേർക്ക് പരിക്ക്
ഹര്‍ത്താല്‍ നടത്താന്‍ പ്രേരിപ്പിച്ച കുറ്റത്തിനാണ് പ്രതി ചേര്‍ത്തത്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റവും ചുമത്തിയിരുന്നു. നേരത്തെ കൊച്ചി എന്‍ഐഎ കോടതിയായിരുന്നു അബ്ദുള്‍ സത്താറിനെ റിമാന്‍ഡില്‍ വിട്ടത്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇയാളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും അബ്ദുള്‍ സത്താറിനെ പ്രതിയാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. നഷ്ടപരിഹാര തുകയായ 5 കോടി 20 ലക്ഷം കെട്ടിവയ്ക്കാതെ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
Post Your Comments