ഏതൊരു രക്ഷിതാവിനും കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ പ്രയാസമാണ്. കുഞ്ഞ് കരയുമ്പോൾ അവരെ ആശ്വസിപ്പിക്കുകയും കരച്ചിൽ എങ്ങനെയെങ്കിലും നിർത്തണമെന്നുമാണ് എല്ലാ മാതാപിതാക്കളും ശ്രമിക്കുക. എന്നാൽ, കുഞ്ഞിനെ കരയാൻ അനുവദിക്കുന്നത് എപ്പോഴെങ്കിലും നല്ലതാണോ? ഉറക്ക പരിശീലനത്തിന്റെ കാര്യം വരുമ്പോൾ, കുഞ്ഞിനെ കരയാൻ അനുവദിക്കുന്നത് ശരിയാണോ അല്ലയോ എന്നത്-അല്ലെങ്കിൽ ഫെർബർ രീതി എന്ന് അറിയപ്പെടുന്നു. ഇത് ചെറിയതായി വിവാദമായ സംഭവമാണ്,
കുഞ്ഞിനെ കരയാൻ അനുവദിക്കുന്നത് വൈകാരികമായി മുറിവേൽപ്പിക്കുമെന്ന് ചിലർ പറയുന്നു. എന്നാൽ ഈ അവകാശവാദത്തിന് ശാസ്ത്രത്തിന്റെ പിന്തുണയില്ല. വാസ്തവത്തിൽ, 2016 ലെ ഒരു പഠനത്തിൽ, കുഞ്ഞിനെ കരയാൻ അനുവദിക്കുന്നത് സമ്മർദ്ദ പ്രതികരണങ്ങൾക്ക് കാരണമാകില്ലെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ വൈകാരികാവസ്ഥ, ബാഹ്യ പെരുമാറ്റം അല്ലെങ്കിൽ മാതാപിതാക്കളും-കുട്ടികളും തമ്മിലുള്ള ബന്ധം എന്നിവയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഈ പഠനത്തിൽ കണ്ടെത്തി.
കുറഞ്ഞത് 6 മാസമെങ്കിലും പ്രായമുള്ള കുഞ്ഞിനെയാണ് കരയാൻ അനുവദിക്കേണ്ടത്. അതുവരെയുള്ള കുഞ്ഞുങ്ങളെ അവർ കരയുമ്പോൾ വേണ്ട പരിഗണന നൽകി പ്രത്യേകം ശ്രീദിക്കേണ്ടതാണ്. നന്നായി ഉറങ്ങാനും സന്തോഷത്തോടെ ഉണരാനും നിങ്ങളുടെ കുട്ടിയെ സഹായിക്കുക. എന്തെങ്കിലും കാര്യത്തിന് വാശി പിടിച്ചാണ് കരയുന്നതെങ്കിൽ, കുറച്ച് നേരം കരയുന്നത് ആരോഗ്യപരമായി ദോഷം ചെയ്യില്ലെന്നാണ് ഉറക്ക പരിശീലന പുസ്തകത്തിന്റെ രചയിതാവ് ആയ വെസ്റ്റ് പറയുന്നു. കരയുന്ന കുഞ്ഞിനോട് നിങ്ങൾക്ക് നിരാശയും ദേഷ്യവും തോന്നുകയാണെങ്കിൽ, നിങ്ങളുടെ പങ്കാളിയോ കുടുംബാംഗമോ സുഹൃത്തോ ആകട്ടെ, സഹായിക്കാൻ ആരെയെങ്കിലും കണ്ടെത്തുക.
കുഞ്ഞുങ്ങൾ എന്തിനാണ് കരയുന്നത് എന്ന് ചിലപ്പോഴൊക്കെ മനസ്സിലാക്കാൻ കഴിയാറില്ല. ഇനി കരയുന്ന കുഞ്ഞിന്റെ കരച്ചിൽ നിർത്തണമെന്നാണെങ്കിൽ അതിനുള്ള ഏറ്റവും നല്ല മാർഗം, കുഞ്ഞ് എന്തിനാണ് കരയുന്നതെന്ന് ആദ്യം മനസ്സിലാക്കുക എന്നതാണ്. അത് മനസിലാക്കിയാൽ നിങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ വേഗത്തിൽ പരിഹരിക്കാനാകും. കുഞ്ഞുങ്ങളെ ചെറുതായി കെട്ടിപ്പിടിക്കുക, കുഞ്ഞിന്റെ ചെവിയിൽ നേരിട്ട് മൃദുവായ ശബ്ദമുണ്ടാക്കുക, കുഞ്ഞിനെ ഊഞ്ഞാലാട്ടുക, ഇടയ്ക്ക് പാല് കൊടുക്കുക എന്നതൊക്കെ കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ കഴിയുന്ന മാർഗങ്ങളാണ്.
Post Your Comments