Latest NewsNewsBusiness

അൾട്രാടെക്: രണ്ടാം പാദത്തിലെ അറ്റാദായം കുത്തനെ ഇടിഞ്ഞു

ഇത്തവണ ഏകീകൃത വരുമാനം വർദ്ധിച്ചിട്ടുണ്ട്

നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അൾട്രാടെക്. കണക്കുകൾ പ്രകാരം, ഇത്തവണ 42 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, അറ്റാദായം 755.7 കോടിയായി ഇടിഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ 1,313.5 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരുന്നത്. അതേസമയം, ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച പാദവുമായി താരതമ്യം ചെയ്യുമ്പോൾ 52.3 ശതമാനത്തിന്റെ ഇടിവ് ഉണ്ടായിട്ടുണ്ട്.

ഇത്തവണ ഏകീകൃത വരുമാനം വർദ്ധിച്ചിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 15.6 ശതമാനം വർദ്ധനവോടെ 13,892.7 കോടിയായാണ് ഏകീകൃത വരുമാനം ഉയർന്നത്. എന്നാൽ, ആദ്യ പാദത്തെ അപേക്ഷിച്ച് 8.4 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

Also Read: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു: അധികാരത്തിലിരുന്നത് വെറും 44 ദിവസം

രാജ്യത്ത് മൺസൂൺ നീണ്ടുനിന്നത് സിമന്റ് വ്യവസായത്തിന് തിരിച്ചടിയായതോടെയാണ് രണ്ടാം പാദത്തിൽ ഡിമാൻഡ് കുറഞ്ഞത്. എന്നാൽ, ഉത്സവ സീസണിൽ വിപണി തിരിച്ചുപിടിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് അൾട്രാടെക്കിന്റെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button