ലണ്ടൻ: സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റു 44–ാം ദിവസമാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ഏൽപിച്ച ദൗത്യം തനിക്ക് നിറവേറ്റാനായില്ലെന്ന് രാജിവച്ചതിനു പിന്നാലെ ലിസ് ട്രസ് വ്യക്തമാക്കി.
പ്രധാനമന്ത്രിയായതിനു പിന്നാലെ, ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. നികുതിയിളവുകൾ അശാസ്ത്രീയമാണെന്നും പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക നിലയിൽ ഇത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുമായിരുന്നു വിലയിരുത്തൽ. എന്നാൽ, താൻ ഒരു പോരാളിയാണെന്നും തോറ്റുപിൻമാറില്ലെന്നുമാണ് കഴിഞ്ഞ ദിവസം ലിസ് ട്രസ് പ്രതികരിച്ചത്.
ഐ.എൽ.ജി.എം.എസിലൂടെ മികച്ച സേവനമൊരുക്കിയ പഞ്ചായത്തുകൾക്ക് പുരസ്‌കാരം
ഭരണപക്ഷത്ത് നിന്നും ലിസ് ട്രസിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. കഴിഞ്ഞ ദിവസം രാജി വച്ച ആഭ്യന്തര മന്ത്രിയും ലിസ് ട്രസിനെതിരെ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലിസ് ട്രസ് പ്രധാനമന്ത്രി പദം രാജിവെച്ചത്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ് ട്രസ്.
Post Your Comments