ഗീലോങ്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ശ്രീലങ്ക സൂപ്പര്‍ 12ല്‍. നെതര്‍ലന്‍ഡ്‌സിനെതിരെ 16 റണ്‍സിന് തകർത്താണ് ലങ്ക സൂപ്പര്‍ 12ല്‍ കടന്നത്. 163 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ 4 ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ വനിന്ദു ഹസരങ്കയുടെ കരുത്തില്‍ ലങ്ക 20 ഓവറില്‍ 146/9 എന്ന സ്‌കോറിലൊതുക്കി.
53 പന്തില്‍ പുറത്താവാതെ 71 റണ്‍സെടുത്ത മാക്‌സ് ഒഡൗഡിന്‍റെ പോരാട്ടം ഫലം കണ്ടില്ല. ശ്രീലങ്കയ്ക്കായി മഹീഷ് തീഷ്‌ണ രണ്ടും ലഹിരു കുമാരയും ബിനുര ഫെര്‍ണാണ്ടോയും ഓരോ വിക്കറ്റും നേടി. അര്‍ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസാണ്(79) കളിയിലെ താരം. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 162 റണ്‍സ് സ്വന്തമാക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ പാതും നിസങ്ക ഇത്തവണ 21 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിന്‍റെ ബാറ്റിംഗാണ് നെതര്‍ലന്‍ഡ്‌സിനെതിരെ തുണച്ചത്. 44 പന്ത് നേരിട്ട മെന്‍ഡിസ് അഞ്ച് വീതം ഫോറും സിക്‌സറും സഹിതം 79 റണ്‍സെടുത്തു.
Read Also:- ‘പി.ഒ.കെ ഇന്ത്യയുടെ ഭാഗം’: റഷ്യയുടെ ‘ഇന്ത്യാ ഭൂപടം’ വൈറൽ
30 പന്തില്‍ 31 റണ്‍സെടുത്ത ചരിത് അസലങ്ക, 13 പന്തില്‍ 19 നേടിയ ഭാനുക രജപക്‌സെ എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ലങ്കന്‍ താരങ്ങള്‍. ധനഞ്ജയ ഡി സില്‍വ ഗോള്‍ഡന്‍ ഡക്കായും നായകന്‍ ദാസുന്‍ ശനക അഞ്ച് പന്തില്‍ 8 റണ്‍സെടുത്തും പുറത്തായി. വനിന്ദു ഹസരങ്കയും(5), ചാമിക കരുണരത്‌നെയും(2) പുറത്താകാതെ നിന്നു. നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡി ലീഡും പോള്‍ വാന്‍ മീകെരെനും രണ്ട് വീതവും ഫ്രഡ് ക്ലാസനും ടിം വാന്‍ ഡെര്‍ ഗുഗ്‌ടെനും ഓരോ വിക്കറ്റും നേടി.
Post Your Comments