ന്യൂഡൽഹി: ചൈനീസ് കമ്പനികൾക്ക് നൽകിയ ടെൻഡറുകൾ റദ്ദ് ചെയ്ത് ശ്രീലങ്ക. ടെൻഡറുകൾ റദ്ദാക്കിയതിന് പിന്നാലെ കരാറുകൾ ഇന്ത്യയ്ക്ക് കൈമാറി. സൗരോർജ്ജ, വൈദ്യുതി ഉൽപ്പാദന സാമഗ്രികളുടെ നിർമ്മാണ കരാറുകളാണ് ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നത്. തുടക്കത്തിൽ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് വായ്പയിലൂടെ ധനസഹായം ലഭിച്ച പദ്ധതികളായിരുന്നു ഇവ. എന്നാൽ, ചൈനയുടെ ഇടപെടലിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് രണ്ട് വർഷം മുൻപ് ഈ പദ്ധതി ശ്രീലങ്ക താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിച്ചതായും 11 മില്യൺ ഡോളർ ഇന്ത്യ ഗവൺമെന്റ് ഗ്രാന്റിൽ നിന്ന് ധനസഹായം ലഭിച്ചതായും ശ്രീലങ്കൻ ഊർജ്ജമന്ത്രാലയം വ്യക്തമാക്കി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പുനരുപയോഗ കമ്പനിയായ യു-സോളാറിനാണ് കരാർ നൽകിയിരിക്കുന്നത്. ഇന്ത്യയുടെ തെക്കൻ തീരത്ത് നിന്ന് വളരെ അകലെയല്ലാത്ത ശ്രീലങ്കയുടെ വടക്കൻ നഗരമായ ജാഫ്നയ്ക്ക് സമീപമുള്ള ദ്വീപുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ കരാറിലൂടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്ന് ശ്രീലങ്ക അറിയിച്ചു.
Also Read: സിദ്ധാർത്ഥന്റെ മരണം: വയനാട് വെറ്ററിനറി സർവകലാശാല വിസിക്കെതിരെ നടപടിയുമായി ഗവർണർ
Post Your Comments