ന്യൂഡൽഹി: പാകിസ്ഥാൻ ഒക്ക്യൂപൈഡ് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി റഷ്യ. റഷ്യൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്‌പുട്‌നിക് വാർത്താ ഏജൻസി പുറത്തുവിട്ട ഭൂപടത്തിൽ ആണ് പി.ഒ.കെ ഇന്ത്യയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. ജമ്മു കശ്മീർ, ലഡാക്ക്, അരുണാചൽ പ്രദേശ് എന്നിവ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിച്ചിരിക്കുകയാണ് ഇന്ത്യയുടെ സുഹൃത്ത് രാജ്യം കൂടിയായ റഷ്യ. റഷ്യൻ സർക്കാർ പുറത്തിറക്കിയ എസ്‌സിഒ അംഗരാജ്യങ്ങളുടെ ഭൂപടത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പാക് അധീന കാശ്മീർ (പിഒകെ), അക്സായി ചിൻ എന്നിവയും അരുണാചൽ പ്രദേശ് മുഴുവനും ഇന്ത്യയുടെ ഭാഗമായാണ് റഷ്യൻ പുറത്തുവിട്ട ഭൂപടത്തിൽ അല്ലാതെ. പാകിസ്ഥാനും ചൈനയും എസ്‌സിഒയിൽ അംഗരാജ്യങ്ങളായിട്ടും മോസ്‌കോ ഈ നടപടി സ്വീകരിച്ചത് പാകിസ്ഥാനെയും ചൈനയെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ ഭൂപടം അന്താരാഷ്ട്ര തലത്തിലും എസ്‌സിഒയ്ക്കുള്ളിലും ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തി.
അടുത്തിടെ യു.എസ് അംബാസഡർ പി.ഒ.കെ സന്ദർശിച്ചപ്പോൾ കാശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നായിരുന്നു വിശേഷിപ്പിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കശ്മീർ തർക്കം പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ (യുഎൻ) പങ്ക് ജർമ്മൻ വിദേശകാര്യ മന്ത്രി അടുത്തിടെ നിർദ്ദേശിച്ചിരുന്നു. എസ്‌സിഒയ്‌ക്കായി ചൈന അടുത്തിടെ പുറത്തിറക്കിയ ഭൂപടത്തിൽ, ഇന്ത്യയുടെ ചില പ്രദേശങ്ങൾ ചൈനയുടേതായി കാണിച്ചിച്ചിരുന്നു. ഇതോടെ ചൈനയുടെ നയം വീണ്ടും തുറന്നുകാട്ടപ്പെട്ടു. ഇന്ത്യയ്‌ക്കെതിരായ ഈ കാര്യങ്ങളെല്ലാം നടക്കുമ്പോൾ തന്നെയാണ് എസ്‌സിഒയുടെ സ്ഥാപക അംഗങ്ങളിലൊന്നായ റഷ്യ ഇന്ത്യയുടെ ഭൂപടത്തിന്റെ ശരിയായ ചിത്രീകരണം പുറത്തുവിട്ടതെന്നതും ശ്രദ്ധേയം.
സോവിയറ്റ് യൂണിയനും റഷ്യയും 1947 മുതൽ കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുകയും ഇന്ത്യാവിരുദ്ധ പ്രമേയങ്ങൾ തടയാൻ യുഎൻഎസ്‌സിയിൽ വീറ്റോ ഉപയോഗിക്കുകയും ചെയ്തു. കശ്മീർ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്ന് മോസ്കോ ആവർത്തിച്ച് പറയുകയും, തർക്കം അന്താരാഷ്ട്രവൽക്കരിക്കുന്നതിൽ നിന്നും തടയുകയും ചെയ്തു.
Post Your Comments