ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനു മുന്നേ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പുതിയ പാര്‍ട്ടി അധ്യക്ഷന്‍ എന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആന്ധ്രാപ്രദേശില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ രാഹുൽ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പാര്‍ട്ടി അധ്യക്ഷന്‍ എന്ന് വിശേഷിപ്പിച്ചത്.
‘കോണ്‍ഗ്രസ് അധ്യക്ഷന്റെ റോളിനെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല. അത് ഖാര്‍ഗെ ജിയുടെ തീരുമാനമാണ്. പാര്‍ട്ടിയില്‍ എന്റെ സ്ഥാനം എന്താണെന്ന് അധ്യക്ഷന്‍ തീരുമാനിക്കും,’ രാഹുല്‍ഗാന്ധി പറഞ്ഞു.
രാഹുലിന്റെ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശശി തരൂരിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. കോണ്‍ഗ്രസ് പ്രതിനിധികള്‍ രേഖപ്പെടുത്തിയ 9,385 വോട്ടുകളില്‍ സിംഹഭാഗവും ഖാര്‍ഗെ നേടി. തരൂര്‍ 1,072 വോട്ടുകള്‍ നേടിയപ്പോള്‍ ഖാര്‍ഗെ 7,897 വോട്ടുകള്‍ സ്വന്തമാക്കി.
കുഞ്ഞുങ്ങൾ കരയുന്നതിന്റെ 7കാരണങ്ങൾ, എങ്ങനെ ആ കരച്ചിൽ നിർത്താം ? – ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
അതേസമയം, അധ്യക്ഷ തിരഞ്ഞെടുപ്പിനിടെ ക്രമക്കേട് ആരോപിച്ച് ശശി തരൂര്‍ വിഭാഗം പലകുറി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് മുമ്പാകെ ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും പോളിംഗിന് മുമ്പും പോളിംഗ് ദിവസത്തിലും അതിന് ശേഷവും സിഇഎ ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും തരൂര്‍ പ്രചാരണ ടീം അംഗം സല്‍മാന്‍ സോസ് വ്യക്തമാക്കി. എന്നാൽ, സ്വതന്ത്രവും ന്യായവും സുതാര്യവുമായ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.
#WATCH| “I can’t comment on Congress President’s role, that’s for Mr Kharge (party’s Presidential candidate) to comment on. The President will decide what my role is…”, says Congress MP Rahul Gandhi, in Andhra Pradesh
Counting of votes to decide the Congress President underway pic.twitter.com/eRoRBY7QfX
— ANI (@ANI) October 19, 2022
Post Your Comments